കൊച്ചി: മുൻനിര ആഭരണ ബ്രാൻഡായ ഭീമ ജുവൽസിന്റെ നൂറാം വാർഷികാഘോഷങ്ങളും ഗോൾഡൻ സൂപ്പർ സർപ്രൈസും ഒക്ടോബർ 26 വരെ നടക്കും. എറണാകുളം എം.ജി റോഡ്, തൃപ്പൂണിത്തുറ, ഇടപ്പള്ളി, അങ്കമാലി, കൊടുങ്ങല്ലൂർ, തൊടുപുഴ, തിരുവല്ല, പുനലൂർ, കോട്ടയം ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി സമാനതകളില്ലാത്ത ഓഫറുകളും എക്സ്ക്ലൂസീവ് സർപ്രൈസ് സമ്മാനങ്ങളും പ്രത്യേക അംഗീകാരങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 50% വരെ കിഴിവിനൊപ്പം അടുത്ത പർച്ചേസിൽ 50% കിഴിവ് നേടാവുന്ന ഡിസംബർ വരെ കാലാവധിയുള്ള അധിക കൂപ്പണും ഉപഭോക്താക്കൾക്ക് ലഭിക്കും. ഡയമണ്ട് ആഭരണങ്ങൾക്ക് ഓരോ കാരറ്റിനും 20,000 രൂപ കിഴിവും സോളിറ്റയേഴ്സിന് 15 ശതമാനം വരെ കിഴിവും ലഭിക്കും. വെറുമൊരു ആഘോഷം മാത്രമല്ല ഉപഭോക്താക്കളോടുള്ള ഗാഢബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഓഫറുകളെന്ന് ഭീമ ജൂവൽസ് ചെയർമാൻ ബി. ബിന്ദു മാധവ് പറഞ്ഞു. ഗ്രൂപ്പിന്റെ ശക്തി, ക്രിയേറ്റിവിറ്റി, ഉപഭോക്താക്കളോടുള്ള സമീപനം എന്നിവയെല്ലാം പ്രദർശിപ്പിക്കാനുള്ള അവസരമാണിതെന്ന് മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ് പറഞ്ഞു.