പള്ളുരുത്തി: കുമ്പളങ്ങി - അരൂർ നിവാസികളുടെ ചിരകാലസ്വപ്നമായ കുമ്പളങ്ങി - കെൽട്രോൺ പാലം നിർമ്മാണ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷനായി. ദലീമ ജോജോ എം.എൽ.എ, പ്രൊഫ. കെ.വി. തോമസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി , കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, പി.എ. പീറ്റർ, ദീപു കുഞ്ഞുകുട്ടി, ഷിബു കൃഷ്ണരാജ് , എം. എം. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
44. 20കോടിരൂപയുടെ ഭരണാനുമതിയാണ് പാലം നിർമ്മാണത്തിന് ലഭിച്ചിരിക്കുന്നത്. കിഫ്ബിയാണ് തുക അനുവദിച്ചത്. എട്ട് സ്പാനോടുകൂടി 290 മീറ്റർ നീളവും 7.50 മീറ്റർ വീതിയും പാലത്തിനുണ്ടാകും. 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയുമുണ്ടാകും. കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർഭാഗത്ത് 136 മീറ്ററും നീളത്തിൽ അപ്പ്രോച്ച് റോഡുകൾ ബി.എം ബി .സി നിലവാരത്തിൽ നിർമ്മിക്കും. എറണാകുളം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം 18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് കരാർ.