praveen

കൊച്ചി: പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാവിരുദ്ധ നിയമമായ കാപ്പ ചുമത്തി ജയിലിൽ അടച്ചു. എറണാകുളം കത്രിക്കടവ് സി.ബി.ഐ റോഡ് പാലത്തുരുത്തി വീട്ടിൽ പ്രവീണിനെയാണ് (25) വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.