
ആലുവ: കുഴിവേലിപ്പടി കുഴിക്കാട്ടുകാവ് ഭഗവതി ക്ഷേത്രം കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തുറക്കാൻ ശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഏകദേശം 9,000 രൂപയും ഓഫീസ് വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ താലികളും കവർന്നു. കൂടാതെ ക്ഷേത്രത്തിലെ സി.സി ടിവികളും ഡി.വി.ആറും ഇവ സൂക്ഷിച്ചിരുന്ന ഇരുമ്പ് ബോക്സും കവർന്നു. എടത്തല പൊലീസ് കേസെടുത്തു.