ആലുവ: കോളേജ് ഹോസ്റ്റലിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ ആലുവയിലെ ഒരു കോളേജിൽ സംഘർഷം. മൂന്നുപേർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഹോസ്റ്റൽ ചുമതലയുള്ളയാൾക്കും പരിക്കേറ്റതായി പറയുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്നലെ ഇവിടെ ഫ്രഷേഴ് സ് ഡേ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാവിലെയുണ്ടായ തർക്കം പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു സംഘട്ടനമെന്നാണ് സൂചന.