uc

ആലുവ: കിർടാഡ്‌സ് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായാണ് മത്സരം നടത്തിയത്. വിദ്യാർത്ഥികളിൽ പട്ടികവർഗ്ഗ സമൂഹങ്ങളെക്കുറിച്ചും അവരുടെ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചും അറിവ് നൽകുക എന്നതായിരുന്നു ലക്ഷ്യം. യൂണിയൻ ക്രിസ്ത്യൻ കോളേജ് ആലുവയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ

ഒന്നാം സ്ഥാനം മിസ്വാബ് ഇബ്നു അന്വർ, മുത്തു എൽ (ദാറുൽ ഉലൂം എച്ച്.എസ്.എസ് പുല്ലാപാടി),​ രണ്ടാം സ്ഥാനം ആദിൽ കൃഷ്ണ, അക്ഷയ് കുമാർ (എസ്.എൻ.വി എസ്.കെ.ടി എച്ച്.എസ്.എസ് നന്ത്യാട്ടുകുന്നം),​ മൂന്നാം സ്ഥാനം ഹാഷ്ലിൻ ജോസഫ്, റിധ ആയിഷ (ഗവ. എച്ച്.എസ്.എസ് ഇടപ്പള്ളി). കോളേജ് വിഭാഗത്തിൽ

ഒന്നാം സ്ഥാനം അനുഗ്രഹ് വി.കെ, നിതിയ പൗലോസ്യൂ (യു.സി കോളേജ്, ആലുവ),​ രണ്ടാം സ്ഥാനം അഭിനയ് കെ. അശോകൻ, അലക്സ് ജോസ് (കുസാറ്റ്, കളമശേരി),​ മൂന്നാം സ്ഥാനം സോണാ ഡേവി, അലിയ ഫാത്തീം (യു.സി കോളേജ്, ആലുവ). ടീമുകൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.