
നെടുമ്പാശേരി: സി.ഐ.എസ്.എഫിൽ നിന്ന് വിരമിച്ച സൈനികരുടെ സംസ്ഥാന സംഗമം സി.ഐ.എസ്.എഫ് എക്സ് സർവീസ് വെൽഫയർ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ടി.എസ്. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ.വി. വിൽസൺ, സുരേന്ദ്രൻ കണ്ണൂർ, സി.എ. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. 70 വയസിന് മുകളിലുള്ള സൈനികരെ ആദരിച്ചു. പാർലമെന്റിൽ പാസാക്കിയ പെൻഷൻ സാധൂകരണ നിയമം പിൻവലിക്കുക, എട്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുക, സി.ഐ.എസ്.എഫ് അനുവദിച്ചിരുന്ന വിദേശ മദ്യ പെർമിറ്റ് നിറുത്തലാക്കിയ ഡയറക്ടർ ജനറലിന്റെ നടപടി പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.