കൊച്ചി​: ഫെയ്‌ത്ത് സിറ്റി കളമശേരി ചർച്ചി​ൽ ഇന്ന് നേത്രപരിശോധനയും മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും രക്തപരിശോധനയും നടക്കും. രാവി​ലെ 9ന് വ്യവസായമന്ത്രി​ പി​. രാജീവ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്യാമ്പ്. തിരഞ്ഞെടുക്കപ്പെടുന്ന തിമിര രോഗികൾക്കുള്ള ശസ്ത്രക്രിയ എറണാകുളം അമൃത ആശുപത്രി​യി​ലും ഗൈനക് ശസ്ത്രക്രിയ കളമശേരി കിൻഡർ ഹോസ്പിറ്റലിലും സൗജന്യമായി നടത്തും. വി​വരങ്ങൾക്ക് : 98460 56710.