കൊച്ചി: ലോക ഗുണനിലവാര ദിനാഘോഷങ്ങളുടെ ഭാഗമായി ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ് ) കൊച്ചി ഓഫീസ് ഇന്ന് കൂട്ടനടത്തം സംഘടിപ്പിക്കും. രാവിലെ 6.30ന് ഡർബാർ ഹാൾ മൈതാനത്ത് ആരംഭിക്കുന്ന കൂട്ടനടത്തം സുഭാഷ് പാർക്ക്, ഹോസ്‌പിറ്റൽ റോഡ്, എം.ജി. റോഡ്, ജോസ് ജംഗ്ഷൻ വഴി ഡർബാർ ഹാളിൽ തിരിച്ചെത്തും. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 500 പേർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.