പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പ്രൊഫ.എം.കെ സാനു അനുസ്മരണം സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. സുമി ജോയ് ഒലിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് ജേക്കബ് സി. മാത്യു അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം. മഹേഷ്, ജോയിന്റ് സെക്രട്ടറി ഡോ. വി. രമാകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, മഹാരാജാസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. എൻ.കെ. വിജയൻ, വായനശാല അംഗം വി.കെ. അനുഗ്രഹ് എന്നിവർ സംസാരിച്ചു.