
കാലടി: ശാസ്ത്ര, ഗണിത , സാമൂഹികശാസ്ത്ര, ഐ . ടി, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായി നീലീശ്വരം എസ്.എൻ.സി.പി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന അങ്കമാലി ഉപജില്ലാ ശാസ്ത്രമേള അവസാനിച്ചു. കിടങ്ങൂർ സെന്റ് ജോസഫ്സ് ഓവറോൾ ചാമ്പ്യന്മാരായി. മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് പ്രസിഡൻ്റ് ജോയ് അവോക്കരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മിനി സേവ്യർ, എ. ഇ. ഒ സീന പോൾ, സ്കൂൾ മാനേജർ സിന്ധു സുരേഷ്, നിഷ .പി . രാജൻ, രേഖരാജ്, വിജി റെജി, സിന്ധു നൈജൂ, എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മേളയിൽ 3500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.