cbs
അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് സമ്മേളനം റിയർ അഡ്മിറൽ ശ്രീനിവാസ് മദ്ദുല ഉദ്ഘാടനം ചെയ്യുന്നു. ഡയാന ജേക്കബ്, ബെന്നി ജോർജ്, ഫാ. ജോർജ് പുഞ്ചയിൽ, എസ്. നിർമല, ജോജി പോൾ, ദീപ ചന്ദ്രൻ, ബാലഗോപാൽ, സി.സി അനീഷ് കുമാർ എന്നിവർ സമീപം

കൊച്ചി: കേരള സഹോദയ കോംപ്ലക്‌സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സി.ബി.എസ്.ഇ പ്രിൻസിപ്പൽമാരുടെ സമ്മേളനവും പരിശീലനവും കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. നേവി ഫ്‌ളാഗ് ഓഫീസർ (സീ ട്രെയിനിംഗ്) റിയർ അഡ്മിറൽ ശ്രീനിവാസ് മദ്ദുല മുഖ്യാതിഥിയായി. സി.ബി.എസ്.ഇ സ്‌കിൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബിസ്വജിത് സാഹ മുഖ്യപ്രഭാഷണം നടത്തി. സി.ബി.എസ്.ഇ അണ്ടർ സെക്രട്ടറി എസ്. നിർമ്മല പ്രഭാഷണം നടത്തി. സി.കെ.എസ്‌.സി പ്രസിഡന്റ് ജോജി പോൾ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ, ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ എന്നിവർ സംസാരിച്ചു.

അഡ്വ. നേഹ ത്യാഗി, ഡോ. യതൻപൽ സിംഗ് ബെൽഹാര, കലൈമാമണി അനിൽ ശ്രീനിവാസൻ എന്നിവർ ഇന്ന് സംസാരിക്കും. വൈകിട്ട് സമാപന സമ്മേളനത്തിൽ സി.കെ.എസ്.സി വൈസ് പ്രസിഡന്റ് ബെന്നി ജോർജ് അദ്ധ്യക്ഷനാകും. ഡയാന ജേക്കബ്, സി.സി. അനീഷ്‌കുമാർ, ബാലഗോപാൽ, ഡോ. ദീപ ചന്ദ്രൻ എന്നിവർ സംസാരിക്കും.
സി.ബി.എസ്.ഇ സ്‌കൂളുകളിലെ 900ത്തിലധികം പ്രിൻസിപ്പൽമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.