photo

വൈപ്പിൻ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ജനക്ഷേമപദ്ധതികളെക്കുറിച്ച് താഴെ തട്ടിലുള്ള ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താൻ സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റ് രണ്ട് ദിവസം ക്ലാസ് സംഘടിപ്പിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പോഷകാഹാരം, ആരോഗ്യം എന്നീ മേഖലകളിൽ നല്ല സേവനമാണ് ഐ.സി.ഡി.എസ്. ജീവനക്കാർ ചെയ്യുന്നുവെന്ന് എം.എൽ.എ. പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീ സോമൻ അദ്ധ്യക്ഷത വഹിച്ചു. നായരമ്പലം, ഞാറക്കൽ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നീതു ബിനോദ്, മിനി രാജു, രമണി അജയൻ, ജില്ലാ ലീഡ് ബ്ലോക്ക് മാനേജർ സി. അജിലേഷ്, സി.ബി.സി ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ് എന്നിവർ സംസാരിച്ചു.
സൈബർ സുരക്ഷ, സാമൂഹ്യക്ഷേമ പദ്ധതികൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ആധാർ ക്യാമ്പും തപാൽ വകുപ്പിന്റെ വിവിധ പദ്ധതികളിൽ ചേരുന്നതിനുള്ള സൗകര്യവും ഒരുക്കി.