അങ്കമാലി: 300 ൽ അധികം മത ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രവർത്തകർ ഇന്ന് ബി.ജെ.പിയിൽ ചേരുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പെരുമ്പാവൂർ അങ്കമാലി നിയോജക മണ്ഡങ്ങളിൽ നിന്നുള്ളവരാണ് പാർട്ടിയിൽ ചേരുന്നത്. കറുകുറ്റി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുതിയ പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകും. ജില്ലാ അദ്ധ്യക്ഷൻ എം. എ. ബ്രഹ്മരാജ് അദ്ധ്യക്ഷത വഹിക്കും