
കൂത്താട്ടുകുളം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ, വയോ മിത്രം പദ്ധതി, കൂത്താട്ടുകുളം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, വളരുന്ന കൂത്താട്ടുകുളം, വളർത്തിയവർക്ക് ആദരം വയോജനസംഗമം, വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവ നടത്തി. യോഗത്തിൽ നഗരസഭാ ചെയർമാൻ കലാ രാജു അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ, നഗരസഭാ കൗൺസിലർ ബേബി കീരാന്തടം, സിബി കൊട്ടാരം, പി.സി. ഭാസ്‌കൻ തുടങ്ങിയവർ സംസാരിച്ചു.