കൊച്ചി: തലയിലെയും കഴുത്തിലെയും ക്യാൻസറുകളുടെ ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ സംയോജിത ശൃംഖല ആസ്റ്റർ മെഡ്‌സിറ്റി രൂപീകരിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയിൽ സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാൻസർ പരിചരണ ശൃംഖലയാണിത്. ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ എട്ട് ആസ്റ്റർ ആശുപത്രികളെ ബന്ധിപ്പിച്ച് ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി കേന്ദ്രമായ ശൃംഖലയിൽ രോഗികളുടെ താമസസ്ഥലത്തിന് ഏറ്റവുമുടുത്ത ആസ്റ്റർ ആശുപത്രിയിൽ ചികിത്സയും തുടർചികിത്സയും ലഭിക്കും. ലോകോത്തര നിലവാരമുള്ള ക്യാൻസർ പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. ഷോൺ ടി. ജോസഫ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദർ, ഡോ. അരുൺ ആർ. വാരിയർ എന്നിവർ പങ്കെടുത്തു.