കൊച്ചി: ആഗോള കത്തോലിക്ക സഭയിലെ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ നടത്തുന്ന നേതൃസംഗമം 'ഫമീലിയ 2' തിങ്കളാഴ്ച എറണാകുളം ആശിർഭവൻ പാസ്റ്ററൽ സെന്ററിൽ നടക്കും. രാവിലെ 9 .30ന് ഫാ. അരുൺ മാത്യു തൈപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള റോഡ് ബാൻഡ് നയിക്കുന്ന പാട്ട്, ചിന്ത, പ്രാർഥന എന്നിവയോടുകൂടി സംഗമം ആരംഭിക്കും. വിവിധ സെഷനുകൾ നടക്കും. വൈകിട്ട് 3ന് പൊതുസമ്മേളനം സെന്റ് തെരേസാസ് കോളേജ് അവതരിപ്പിക്കുന്ന പ്രയർ ഡാൻസോടുകൂടി ആരംഭിക്കും. ഫാമിലി കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ അദ്ധ്യക്ഷനാകും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ എന്നിവർ സംസാരിക്കും.