കൊച്ചി: മഹാകവി ചങ്ങമ്പുഴ, പ്രൊഫ. എം.കെ സാനു എന്നിവരുടെ അനുസ്മരണവും നാടകസെമിനാറും പുസ്തക പ്രകാശനവും 21ന് വൈകിട്ട് 6.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. പ്രൊഫ. എം. തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. നാടക സെമിനാറിൽ ടി.എം. എബ്രഹാം, ഷെർളി സോമസുന്ദരൻ തുടങ്ങിയവർ പങ്കെടുക്കും. കെ.എ. മുരളീധരൻ എഴുതിയ 'ചങ്ങമ്പുഴയും സാനുവും' നാടകം പുതിയ പതിപ്പ് പ്രകാശനം ചെയ്യും. ചങ്ങമ്പുഴയും സാനുവും നാടകത്തിന്റെ വായനാവതരണവും ഉണ്ടായിരിക്കും. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രവും വിശ്വം ആർട്‌സും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.