milma

മൂവാറ്റുപുഴ : ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ആശ്വാസം നൽകാൻ അടിയന്തരമായി പാൽവില വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കാലാമ്പൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ സംഘം പ്രസിഡന്റ് ജോൺ തെരുവത്ത് നൽകിയ നിവേദനം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ നിയമസഭയിൽ അടക്കം ഇടപെടൽ നടത്തുമെന്നും സതീശൻ പറഞ്ഞു.

ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധക്ഷത വഹിച്ചു. കാലിത്തീറ്റ ഗോഡൗൺ ഡീൻ കുര്യാക്കോസ് എം.പിയും മിൽമ ഷോപ്പി ഉദ്ഘാടനം ജോസഫ് വാഴക്കനും, ബി.എം.സി യൂണിറ്റ് ഉദ്ഘാടനം മിൽമ മേഖലാ ചെയർമാൻ സി .എൻ .വത്സലൻ പിള്ളയും ക്ഷീരവർദ്ധിനി റിവർ ഫണ്ട് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണനും നറുക്കെടുപ്പിലൂടെ കിടാരി വിതരണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ ഉദ്ഘാടനം ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷും നിർവഹിച്ചു. ജോൺ തെരുവത്ത്,​ കെ .എം. പരീത്, സാബു ജോൺ, സുഭാഷ് കടക്കോട്, ജീമോൻ പോൾ, മുഹമ്മദ് ഇലത്തായി, വിനോദ് .എച്ച്, പി. എൻ. കുട്ടപ്പൻ പിള്ള, ജോമി ജോൺ, സംഘം സെക്രട്ടറി എ.ജി ഗീത എന്നിവർ സംസാരിച്ചു.