
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ വികസന സദസും തൊഴിൽമേളയും നടത്തി. യോഗത്തിൽ വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ കലാ രാജു ഉദ്ഘാടനം ചെയ്തു. വികസന സദസ് കോ-ഓർഡിനേറ്റർ പി .കെ. ബാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭാ സെക്രട്ടറി ഷീബ എസ്. നഗരസഭയുടെ നേട്ടങ്ങൾ സംബന്ധിച്ചും ഭാവി പദ്ധതികൾ സംബന്ധിച്ചും വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജീ ഷാനവാസ്,നഗരസഭാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.കെ. രാജു, ഗോപകുമാർ, വിജ്ഞാനകേരളം റിസോഴ്സ് പേഴ്സൺ മർക്കോസ് ഉലഹന്നൻ, കൗൺസിലർമാരായ വിജയാ ശിവൻ, സണ്ണി കുര്യാക്കോസ്, സുമ വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു. തൊഴിൽ മേള സംഘടിപ്പിച്ചു. 9 സംരംഭകർ പങ്കെടുത്തു.