
കൊച്ചി: പിറവം ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ആർട്സ് ഫെസ്റ്റ് പ്രതിഭ 2025ന് തിരിതെളിഞ്ഞു. ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനാണ് യുവത്വത്തിന്റെ ആഘോഷത്തിന് വേദിയാകുന്നത്. സർവകലാശാല ആക്ടിംഗ് വൈസ് ചാൻസലർ പ്രൊഫ. ഡോ.ടി. അശോകൻ ഉദ്ഘാടനം ചെയ്തു. റജിസ്ട്രാർ ഡോ. പി.രാജേന്ദ്രൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ.സുനിത ഗ്രാന്ധി തുടങ്ങിയവർ ആശംസകൾ നേർന്നു. ലളിത പ്രതിഷ്ഠാനിലെ മൂന്ന് വേദികളിലായി അമ്പതോളം ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നത്. പിന്നണി ഗായിക ജ്യോത്സനയുടെ നേതൃത്വത്തിലുള്ള ബാൻഡ് സംഘം അവതരിപ്പിക്കുന്ന സംഗീതവിരുന്ന ഇന്ന് അരങ്ങേറും.