പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് 20 ലാപ്ടോപ്പുകൾ നൽകി. വിതരണോഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവഹിച്ചു. സമീറ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. വി.എ. താജുദ്ദീൻ, ലൈബി സാജു, അജയ് ജോർജ്, പി.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.