
മട്ടാഞ്ചേരി: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരിച്ച കൊച്ചി തിരുമല ക്ഷേത്ര നടപ്പാത കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ഇന്ന് ഉദ്ഘാടനം ചെയ്യും. ഗോശ്രീപുരം ക്ഷേത്ര സമീപം വൈകിട്ട് നാലരയ്ക്ക് നടക്കുന്ന ചടങ്ങിൽ കൊച്ചി നഗരസഭാംഗം രഘുറാം ജെ.പൈ അദ്ധ്യക്ഷത വഹിക്കും. കൊച്ചി തിരുമല ക്ഷേത്രം പ്രസിഡന്റ് അവിനാശ് കമ്മത്ത്, നഗരസഭാംഗം പ്രിയ പ്രശാന്ത്, നഗരസഭാ സി.എസ്.എം.എൽ ഉദ്യോഗസ്ഥർ, ബി.ജെ.പി.ജില്ലാ ഭാരവാഹികൾ എന്നിവർ സംസാരിക്കും. ക്ഷേത്രത്തിന് മുന്നിൽ കല്ലുകൾ പാകി നടപ്പാത നവീകരണം, അലങ്കാരദീപങ്ങൾ, ഇരിപ്പിടങ്ങൾ, ക്ഷേത്രരഥ വീഥികൾ മോടിക്കൂട്ടൽ, വെള്ളക്കെട്ട് നിവാരണത്തിന് ഡ്രൈനേജ്, ഉദ്യാനമൊരുക്കൽ തുടങ്ങിയവയാണ് നവീകരണ പദ്ധതിയിലുള്ളത്. ഒന്നര കോടി രൂപയാണ് ചിലവ്.