കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയോടനുബന്ധിച്ചുള്ള ട്രോഫി പ്രയാണം ഇന്ന് രാവിലെ ഒമ്പതിന് ആലുവ വിദ്യാധിരാജ സ്‌കൂളിൽനിന്ന് ആരംഭിക്കും. കളമശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, എറണാകുളം സെന്റ് തെരേസാസ് എച്ച്.എസ്.എസ്, തൃപ്പൂണിത്തുറ സെന്റ് ജോസഫ് യു.പി.എസ് , കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലും ട്രോഫിയെ വരവേൽക്കും. 19ന് രാവിലെ എട്ടിന് എറണാകുളം ജി.ജി.എച്ച്.എസ് സ്‌കൂളിൽ നിന്ന് ദീപശിഖാ പ്രയാണവും ആരംഭിക്കും.