
മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ആവോലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രണ്ടാം വാർഡിൽ ദർശന നഗറിൽ നിർമ്മാണം പൂർത്തീകരിച്ച ഉതുമ്പേലിതണ്ട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ അഷ്‌റഫ് കക്കാട്ട് , വൈസ് പ്രസിഡന്റ് ബിജു മുള്ളൻക്കുഴി, ഷെഫാൻ വി .എസ്,ജോർജ് തെക്കുംപുറം, കെ.എം. പരീത്, ബിന്ദു ജോർജ്, അൻസമ്മ വിൻസെന്റ്, സൗമ്യ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.