മുളന്തുരുത്തി: കേരള സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുളന്തുരുത്തി ബ്ലോക്ക്തല മെഗാ തൊഴിൽമേള ഇന്ന് രാവിലെ 9 മുതൽ മുളന്തുരുത്തി നിർമ്മല ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. 35ഓളം സ്ഥാപനങ്ങൾ മേളയിൽ പങ്കാളികളാകും. 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. സിയാൻ ഇന്റർനാഷണൽ എം.ഡി ബിജു പൗലോസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസാരിക്കും. 10-ാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള തൊഴിൽഅന്വേഷകർക്ക് മേളയിൽ പങ്കെടുക്കാം. പ്രായപരിധി: 18 മുതൽ 59 വരെ.