dishy
ഡിസ്നി

അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി പന്തയ്ക്കൽ ചാണ്ടിപാലം പെരേപ്പാടൻ ജിജുവിന്റെ ഭാര്യ ഡിസ്നിയാണ് (39) മരിച്ചത്. സെപ്തംബർ 5ന് വൈകിട്ട് കറുകുറ്റി കപ്പേള ജംഗ്ഷനിലാണ് അപകടം. എറണാകുളം ലിസി​ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഡിസ്നി ജോലികഴിഞ്ഞ് കറുകുറ്റിയിൽ വാഹനത്തിൽനി​ന്നി​റങ്ങി റോഡ് മുറി​ച്ചുകടക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു. മക്കൾ: വിദ്യാർത്ഥികളായ സേറ, ക്രിസ്, ക്രിസ്റ്റീന.