crime

മൂവാറ്റുപുഴ: നിരവധി കേസുകളിലെ പ്രതികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. പേഴക്കാപ്പിള്ളി പ്ലാവിൻചുവട് ഭാഗത്ത്‌ ചക്കുങ്ങൽ വീട്ടിൽ ഷിനാജ് സലിമിനെയാണ് (36) മൂവാറ്റുപുഴ പൊലീസ് സബ് ഇൻസ്‌പെക്ടർ എസ് .എൻ. സുമിതയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുത്തേറ്റയാളും പ്രതിയും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധരുടെ ലിസ്റ്റിലുള്ളവരാണ്. പ്രതിയുടെ ചില കേസുകളിലെ സാക്ഷിയായ പരാതിക്കാരനെ തർക്കത്തിനൊടുവിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അന്വേഷണസംഘത്തിൽ എസ്.ഐമാരായ പി.സി. ജയകുമാർ, ടി.എ. മുഹമ്മദ്‌, പി.വി. എൽദോസ്, സീനിയർ സി.പി.ഒ ബിബിൽ മോഹൻ, സി.പി.ഒമാരായ അൻസാർ കുഞ്ജാട്ട്, സാബു എന്നിവർ ഉണ്ടായിരുന്നു.