
മൂവാറ്റുപുഴ: കല്ലൂർക്കാട് മണിയന്ത്രം ഗവ. എൽ.പി സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നടന്ന ഭക്ഷ്യമേള രുചിയുത്സവം ശ്രദ്ധേയമായി. ഹെഡ്മിസ്ട്രസ് റാണി.എസ്. കല്ലടയാന്തിയിലിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യമേള വാർഡ് മെമ്പർ ജിബി.എ. കെ.ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ പ്രൊഫ. ജോസ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. യുവതലമുറയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നാടൻ രുചിക്കൂട്ടുകളുടെ ഓർമ്മപ്പെടുത്തൽ, നാടൻ ഭക്ഷണമേള, പോസ്റ്റർ നിർമ്മാണം,ചിത്രരചന, ക്വിസ്, ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു.