water-kiosk
ഏലൂർ നഗരസഭയിലെ പുതിയ റോഡിൽ സ്ഥാപിച്ച വാട്ടർ കിയോസ്ക് ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഏലൂർ നഗരസഭയിലെ പുതിയ റോഡ് പാർക്ക്, പാതാളം ടൗൺ ഹാൾ, ഫാക്ട് കവല എന്നിവിടങ്ങളിലായി സ്ഥാപിച്ച വാട്ടർ കിയോസ്കുകൾ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ് , കൗൺസിലർമാരായ കെ.എ. മാഹിൻ ,കെ.എൻ. അനിൽകുമാർ,​ ലൈജി സജീവൻ, സീമ സിജു , സുബൈദ നൂറുദ്ദീൻ, അംബിക ചന്ദ്രൻ,​ ക്ലീൻ സിറ്റി മാനേജർ എസ്.പി. ജെയിംസ് എന്നിവർ പങ്കെടുത്തു.