കാക്കനാട്: കേരള പ്രവാസി സംഘം തൃക്കാക്കര ഏരിയ സമ്മേളനം പാലാരിവട്ടം എസ്.എൻ.ഡി.പി ഹാളിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.യു. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എ. മസൂദ് അദ്ധ്യക്ഷനായി. പ്രവാസികളിൽ നിന്ന് കേന്ദ്രസർക്കാർ
ഇമിഗ്രേഷൻ ഡെപ്പോസിറ്റ് എന്ന പേരിൽ പിരിച്ചെടുക്കുന്ന കോടിക്കണക്കിന് രൂപയിൽ നിന്ന് ഒരു വിഹിതം പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.എസ്. സതീഷ്, സി.ഇ. നാസർ, പി.എൻ. ദേവാനന്ദൻ,
ടി.കെ. സലീം, അബൂബക്കർ സിദ്ധിഖ്, അജുന ഹാഷിം, അജി ഫ്രാൻസിസ്, സലിം സി. വാസു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ. മസൂദ് (പ്രസിഡന്റ്), അബൂബക്കർ സിദ്ധിക് (സെക്രട്ടറി), അജോയ് തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.