കൊച്ചി: ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാരുണ്യസ്പർശം പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നെട്ടൂർ നോർത്ത് ചാലഞ്ചേരി വീട്ടിൽ വിവേക് വിജയന് വേണ്ടി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് 2ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും.