ആലുവ: ചൂണ്ടി എട്ടേക്കർ ദേവാലയത്തിൽ വിശുദ്ധ യൂദാ തദേവുസിന്റെ തിരുനാൾ
22 മുതൽ 26 വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്വാഗതസംഘം രക്ഷാധികാരികളായ അൻവർ സാദത്ത് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, പള്ളി വികാരി ഫാ. റോക്കി കൊല്ലംപറംബിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
30ന് ഒന്നര ലക്ഷം പേർ പങ്കെടുക്കുന്ന ഊട്ട് തിരുന്നാളും നടക്കും.
22ന് വൈകിട്ട് 5.30ന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് ദിവ്യബലി.
23ന് വൈകിട്ട് 5.30ന് ഫാ. ഫ്രാൻസിസ് സേവ്യർ ഒന്നിക്കാപറംബിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ബലിയർപ്പണം.
24ന് വൈകിട്ട് 5.30ന് മാർട്ടിൻ എൻ. ആന്റണി അച്ചൻ ദിവ്യബലിയർപ്പണവും വചനപ്രഘോഷണവും നൽകും.
25ന് ഇടവക വൈദികർ അർപ്പിക്കുന്ന ദിവ്യബലി. തുടർന്ന് പ്രദക്ഷിണം.
26ന് രാവിലെ 9.30ന് ഡോ. അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ മുഖ്യ കാർമികനായി ദിവ്യബലി. തുടർന്ന് വിശ്വാസ പ്രഘോഷണ റാലി. വൈകിട്ട് 5.30ന് തിരുനാൾ സമാപന ദിവ്യബലി യേശുദാസ് ആന്റണി കൊച്ചുവീട്ടിൽ അർപ്പിക്കും. രാത്രി ഏഴിന് 'ഫ്രീ സ്റ്റൈൽ ഡാൻസ് ഫൈനൽ എഡിഷൻ മത്സരം.
30ന് ഊട്ട് തിരുന്നാളിൽ രാവിലെ 6 മുതൽ രാത്രി 7 വരെ തിരുക്കർമ്മങ്ങൾ. രാവിലെ 10.30 മുതൽ രാത്രി 10 വരെ ഊട്ടുനേർച്ച നടക്കും.സഹവികാരി ഫാ. ജിലു ജോസ് മുല്ലൂർ, ജനറൽ കൺവീനർമാരായ ജോണി ക്രിസ്റ്റഫർ, ജോമിഷ് ജോസ് കളരിക്കൽ, സോബിൻ ജോർജ്ജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.