കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പൂർവ വിദ്യാർത്ഥി സംഗമം (സ്മൃതി മധുരം) 25ന് കാലടി മുഖ്യ കാമ്പസിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ബേബി കാക്കശേരി അദ്ധ്യക്ഷത വഹിക്കും. സംവിധായകനും നടനുമായ ദിലീഷ് പോത്തൻ, നടൻ സിനോജ് വർഗീസ് എന്നിവർ മുഖ്യാതിഥികളാകും.