u
ബിജെപി എറണാകുളം ഈസ്റ്റ് ജില്ല നേതൃയോഗം രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: മത്സരത്തിനു വേണ്ടിയല്ല മത്സരിക്കുന്നത് മത്സരിച്ച് വിജയിച്ച് അധികാരത്തിലെത്തി കേരളത്തിൽ ഒരു മാറ്റം കൊണ്ടുവരികയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ചോറ്റാനിക്കര മംഗല്യ ഓഡിറ്റോറിയത്തിൽ ചേർന്ന എറണാകുളം ഈസ്റ്റ് , എറണാകുളം സിറ്റി ജില്ലയുടെ സംയുക്ത ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റും മേഖല പ്രഭാരി യുമായ വി ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് , സംസ്ഥാന ജോ. ട്രഷറർ അനൂപ് അയ്യപ്പൻ പിള്ള, മേഖല സംഘടന സെക്രട്ടറി എൽ. പത്മകുമാർ , സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതി അംഗങ്ങളായ എം.ഡി. ദിവാകരൻ, എം.എൻ. മധു, വി എൻ വിജയൻ , ലിസി ജോസ്, സജികുമാർ, എറണാകുളം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ ടി നടരാജൻ, അരുൺ പി. മോഹൻ, അഡ്വ.സൂരജ് ജോൺ, എറണാകുളം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, ശ്രീകുട്ടൻ തുണ്ടത്തിൽ എന്നിവർ പങ്കെടുത്തു.