ആലുവ: ലഹരികളിൽ നിന്നുമാറി ആത്മമോചനമാകുന്ന ജീവിതമാണ് യുവാക്കൾ നയിക്കേണ്ടതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി വിശ്രുതആത്മാനന്ദ പറഞ്ഞു. അമരപ്രഭു ഫൗണ്ടേഷൻ പുരസ്കാര സമർപ്പണ സമ്മേളനം അദ്വൈതാശ്രമം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. മക്കളെ സമൂഹത്തിന് കൂടി ഗുണപ്രദമായ രീതിയിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രമിക്കണമെന്നും സ്വാമി പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ പി.ബി. മുകുന്ദകുമാർ അദ്ധ്യക്ഷനായി. റിട്ട. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ, ജീവകാരുണ്യ പ്രവർത്തക സീമ ജി. നായർ, ആത്രേയ റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. അരുൺ ചന്ദ്രൻ, മരപ്രഭു ശില്പ തേജസ്വി ശില്പി രാമചന്ദ്രൻ, ഗുരു സപ്താഹശ്രീ സുകുമാരി മാരാത്ത്, ജനാർദ്ദനൻ നായർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. സജീവ് നാണു, അഡ്വ. എം.കെ. ശശീന്ദ്രൻ, എ.സി. കലാധരൻ, ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.