snvhss-paravur

പറവൂർ: സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ കായികതാരങ്ങൾക്ക് യാത്രഅയപ്പ് നൽകി. സ്കൂളിലെ 29 കായിക താരങ്ങളാണ് സംസ്ഥാന സ്കൂൾ ഗെയിംസിൽ വിവിധയിനങ്ങളിലായി പങ്കെടുക്കുന്നത്. നെറ്റ്ബാളിൽ അഭിനവും ചെസിൽ ഗിരിധറും ത്രോബാളിൽ നന്ദയും റോൾബോളിൽ ലക്ഷ്മി ചന്ദ്രയും ഫുട്ബാളിൽ അലീന ജോളിയും ദേശീയ സ്കൂളിൽ ഗെയിംസിൽ പങ്കെടുക്കുവാൻ അർഹത നേടി. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസി. മാനേജർ പി.എസ്. ജയരാജ്, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, പ്രിൻസിപ്പൽ എം.എസ്. പ്രീതി, ഹെഡ്മാസ്റ്റർ സി.കെ. ബിജു എന്നിവർ സംസാരിച്ചു.