
ആലുവ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള ജില്ലാതല വിദ്യാഭ്യാസ അവാർഡ് വിതരണം ചെയർമാൻ എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സി.ബി. ദേവദർശനൻ അദ്ധ്യക്ഷനായി. ഡയറക്ടർ പി.ഡി. ജോൺസൺ, വിവിധ സംഘടന നേതാക്കളായ ടി.സി. ഷിബു, കെ. രാജു കൂത്താട്ടുകുളം, കൊച്ചാപ്പു പുളിക്കൽ, വി.എസ്. വേണുഗോപാലൻ നായർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ.എസ്. മുഹമ്മദ് സിയാദ്, എസ്. ശ്രീനിവാസ്, വി.എം. ശശി, എൻ.സി. ഉഷാകുമാരി എന്നിവർ സംസാരിച്ചു. ജില്ലയിൽ 104 വിദ്യാർത്ഥികളാണ് അവാർഡിന് അർഹരായത്.