logo
ആലുവ ഉപ ജില്ലാ സ്കൂൾ കലോത്സവ ലോഗോ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ പ്രകാശിപ്പിക്കുന്നു

ആലുവ: ആലുവ ഉപ ജില്ലാ സ്കൂൾ കലോത്സവം നവംബർ ഒന്ന് മുതൽ അഞ്ച് വരെ നഗരത്തിലെ എട്ട് വേദികളിലായി നടക്കും. കലോത്സവ ലോഗോ നഗരസഭാ ചെയർപേഴ്സൺ എം.ഒ. ജോൺ പ്രകാശിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സൈജി ജോളി, മിനി ബൈജു, ലത്തീഫ് പൂഴിത്തറ, ലിസ ജോൺസൺ, എൻ. ശ്രീകാന്ത്, ജയ്സൺ പീറ്റർ, കെ. ജയകുമാർ, ഷമ്മി സെബാസ്റ്റ്യൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂജ ഷംസു, ആന്റണി ജോസഫ്, കെ.എൻ. അശോകൻ, മാർട്ടിൻ ജോസഫ്, മുർഷിദ്, നജീബ്, സിബി അഗസ്റ്റിൻ, ബിന്ദു, സി.ഐ. നവാസ് എന്നിവർ സംസാരിച്ചു.