കൊച്ചി: സമൂഹത്തിൽ ദന്താരോഗ്യ സംരക്ഷണ ബോധവത്കരണം ലക്ഷ്യമിട്ട് അമൃത സ്‌കൂൾ ഒഫ് ഡെന്തിസ്ട്രി അങ്കണവാടി അദ്ധ്യാപകർക്ക് പരിശീലനപരിപാടി സംഘടിപ്പിച്ചു. ഡോ. ആർ. വെങ്കിടാചലം നേതൃത്വം നൽകി. യു.കെയിലെ ബോറോ ഫൗണ്ടേഷന്റെ സഹായത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കൊച്ചി, മരട് നഗരസഭകളിലെ 101 അദ്ധ്യാപകർക്ക് പരിശീലനം നൽകി. ദന്താരോഗ്യ പഠനകിറ്റുകളും നൽകി.