കൊച്ചി: അലോജനിക് മെസെൻകൈമൽ സ്റ്റെം സെല്ലുകൾ ഉപയോഗപ്പെടുത്തി 52കാരന് എറണാകുളം അമൃത ആശുപത്രിയിൽ പെരിനെയിൽ ഫിസ്റ്റുല ശസ്ത്രക്രിയ നടത്തി. ആവർത്തിച്ച് രൂപപ്പെട്ട ഫിസ്റ്റുല കാരണം മുമ്പ് അഞ്ച് തവണ ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
അമൃതയിലെ ജനറൽ സർജറി വിഭാഗത്തിലെ പ്രൊഫ. ഡോ. റിജു ആർ. മേനോൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. അനൂപ് വാസുദേവൻ പിള്ള, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എൽദോ ഐസക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചു.