
ആലുവ: കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അജ്ഞാത വൃദ്ധൻ മരിച്ചു. അസുഖബാധിതനായ വൃദ്ധനെ കഴിഞ്ഞ മൂന്നിന് ആലുവയിൽ നിന്നാണ് വഴിയാത്രക്കാർ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. അടുത്തദിവസം മരിച്ചു. ബന്ധുക്കൾ എത്താതിരുന്നതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 70 വയസോളം തോന്നിക്കും. വിവരം ലഭിക്കുന്നവർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 9497987114.