പള്ളുരുത്തി: സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശിരോവസ്ത്രം മാത്രമല്ല എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും പുലർത്താൻ വിദ്യാർഥികൾക്ക് അവകാശമുണ്ട്. ഭരണഘടനയ്ക്ക് വിധേയമായും സർക്കാരിനെ അംഗീകരിച്ചും മാത്രമെ മാനേജ്മെന്റിന് പ്രവർത്തിക്കാൻ കഴിയുകയുള്ളു. വിവാദങ്ങൾ അവസാനിപ്പിച്ച് വർഗീയ ശക്തികൾക്ക് വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരാനുള്ള നീക്കം തടയണമെന്നും ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.