photo
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനയോഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: നിയമപ്രകാരം ചുമതലപ്പെട്ട കടമകൾ നിർവഹിക്കുന്നതിന് പുറമെ നാട് നേരിടുന്ന ഒട്ടേറെ പുതിയതും പ്രധാന്യമർഹിക്കുന്നതുമായ വിഷയങ്ങളും ജനപ്രതിനിധികൾക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയായി. പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം സിപ്പി പള്ളിപ്പുറം നിർവഹിച്ചു. ഡിജിറ്റൽ ഡോക്യുമെന്റ് മുൻ ഡീൻ ഡോ. കെ. എസ്. പുരുഷൻ പ്രകാശിപ്പിച്ചു.

ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ.എസ്. നിബിൻ, മിനി രാജു, ബ്ലോക്ക് അംഗങ്ങളായ സുബോധ ഷാജി, ഇ.കെ. ജയൻ, ജിജി വിൻസെന്റ്, ഫാ. കുര്യാക്കോസ് മുണ്ടാടൻ, കെ.എസ്. ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി ലോറൻസ് അന്റോണിയ അൽമേഡ എന്നിവർ സംസാരിച്ചു.