ആലുവ: രാത്രി വീട്ടിൽ നിന്നിറങ്ങിപ്പോയ ഒമ്പതാം ക്ളാസുകാരൻ തിരിച്ചെത്തി. ആലുവയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന ദേശം സ്വദേശിയായ വിദ്യാർത്ഥിയെ ഇന്നലെ പുലർച്ചെയാണ് കാണാതായ വിവരം രക്ഷിതാക്കൾ അറിയുന്നത്. ഉണർന്നപ്പോൾ വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു.
മുറിയിൽ മകനെ കാണാതായതോടെ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി പുറയാർ, തുരുത്ത് നടപ്പാലം വഴി വിദ്യാർത്ഥി നടന്നുപോയതായി സൂചന ലഭിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെ ട്രെയിനിൽ ആലുവയിൽ വന്നിറങ്ങുകയായിരുന്നു.
രാത്രി ആലുവയിൽനിന്ന് ട്രെയിനിൽ കൊച്ചുവേളിയിലെത്തിയ വിദ്യാർത്ഥി പിന്നീട് അവിടെ നിന്ന് ആലുവയിലേക്ക് മടങ്ങുകയായിരുന്നു. ആലുവയിലെത്തുമ്പോൾ പൊലീസും ബന്ധുക്കളും റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു.