ചോറ്റാനിക്കര: കണയന്നൂർ ജെ.ബി.എസിൽ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയായതോടെ ഒരു ക്ലാസുമുറി സ്മാർട്ട് ക്ലാസ് റൂമായി. ഒ.ഇ.എൻ കമ്പനി നൽകിയ സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എം. ആർ. രാജേഷ് കമ്പനി പ്രതിനിധികളായ ബനിറ്റോ ചാക്കോ, ഷിജി എന്നിവരിൽനിന്ന് ഏറ്റുവാങ്ങി. യോഗത്തിൽ വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മനോഷ്, പഞ്ചായത്ത് അംഗങ്ങളായ പൗലോസ്, പ്രകാശൻ ശ്രീധരൻ, ഹെഡ് മിസ്ട്രസ് സജിത രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് എം.ഡി. ബിജു, എം.പി.ടി.എ പ്രസിഡന്റ് സീന സിജി എന്നിവർ സംസാരിച്ചു.