തോപ്പുംപടി: കൊച്ചി നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായി സ്ഥാപനങ്ങൾ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ച് നൽകിയ കോടിക്കണക്കിന് രൂപ വിലപിടിപ്പുള്ള വാഹനങ്ങൾ ഉപയോഗിക്കാതെ കട്ടപ്പുറത്തിട്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൊച്ചി നഗരസഭയിലേക്ക് ഫോഗിംഗ് വാഹനം തള്ളിയെത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. പാർലമെന്റി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ അദ്ധ്യക്ഷനായി. സക്കീർ തമ്മനം, കെ.എ. മനാഫ്, ബാസ്റ്റിൻ ബാബു, ഷൈല തദേവൂസ്, ജീജ ടെൻസൻ, രജനി മണി, ലൈലാദാസ്, മിന്നി വിവേര, ബെൻസി ബെന്നി, ശാന്താ വിജയൻ എന്നിവർ സംസാരിച്ചു.