നെടുമ്പാശേരി: അത്താണി - എയർപോർട്ട് റോഡിൽ സി.ഐ.എസ്.എഫുകാർ സഞ്ചരിച്ചിരുന്ന വാഹനം തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. സോനുകുമാർ (22), ജയദേവ് രക്ഷിത് (31), സമീർ ടിഗ്ഗ (28), പ്രിതംരാജ് (22), കൃഷ്ണ കെ.ആർ. യാദവ് (24), ഷുബംബിന്ദ് (22), ഡൂഡ ബസെഗ് (57), സച്ചിൻകുമാർ ഗുപ്ത (27), ആകാശ് (24), സുശീൽകുമാർ (43), ചന്ദൻകുമാർ (26), പങ്കജ്കുമാർ (35), ശുവംഷാ (28), സത്യേന്ദ്രസിംഗ് (30), ഹരി (34), ലാലൻകുമാർ (56), മൊല്ല (36), നീരജ് റായ് (54), ഋഷികേശ് (23), ശുഭാദിപ് (30) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ സിയാൽ കൺവെൻഷൻ സെന്റിലേയ്ക്ക് തിരിയുന്ന വളവിലായിരുന്നു അപകം. കരിയാട് സി.ഐ.എസ്.എഫ് ബാരക്കിൽനിന്ന് എയർപോർട്ടിലേയ്ക്ക് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.