
ആലുവ: അങ്കമാലി തച്ചിൽവീട്ടിൽ ലിസോ ദേവസിയുടെ (47) മൃതദേഹം പെരിയാറിൽ കണ്ടെത്തി. ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഉളിയന്നൂർ കടവിൽ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ. ലിൻസി (അയർലാൻഡ്). മക്കൾ: നികിത, പാട്രിക്.