മട്ടാഞ്ചേരി: മട്ടാഞ്ചേരി ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം സമാപിച്ചു. 153 പോയിന്റോടെ തോപ്പുംപടി ഔവർ ലേഡീസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും ഫോർട്ട്‌കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ഫോർട്ട്‌കൊച്ചി സെന്റ് മേരീസ് ആംഗ്‌ളോ ഇന്ത്യൻ ഗേൾസ് ഹൈസ്‌കൂളിനാണ് രണ്ടാം സ്ഥാനം. സമാപന സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ എൻ. സുധ അദ്ധ്യക്ഷയായി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത്ത്, ഫോർട്ട്‌കൊച്ചി പൊലീസ് ഇൻസ്‌പെക്ടർ എം.എസ്. ഫൈസൽ, സിസ്റ്റർ വി.ടി. സിജി, സിസ്റ്റർ ലീമ ആന്റണി, ടെറി ജസീന ഡിസൂസ, എം.എസ്. ആന്റണി, ടി.കെ. ഷിബു, ചന്ദ്രബാനു തുടങ്ങിയവർ സംസാരിച്ചു.